മുംബൈ: സംസ്ഥാനത്ത് ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന വിഷയം സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
വിജയ് വാഡെറ്റിവാറിന്റെ പ്രസ്താവന തെറ്റാണെന്നും പ്രചരിപ്പിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി.