ബിക്കാനീർ: രാജസ്ഥാനിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ 56 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബിക്കാനീർ സെക്ടറിലെ ബന്ദ്ലി ബോർഡർ പോസ്റ്റിനടുത്തുനിന്നാണ് ബിഎസ്എഫ് നടത്തിയ തെരച്ചിലിൽ ലഹരി പിടിച്ചത്.
പാക്കിസ്ഥാനിൽനിന്നുള്ള ലഹരികടത്തുകാർ എത്തിച്ച ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിത്.