ദോഹ: ലോകകപ്പ് യോഗ്യത എഎഫ്സി പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി. ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. തോൽവിയോടെ ഏഷ്യകപ്പ് യോഗ്യതയും ഇന്ത്യക്ക് നഷ്ടമായി. നേരത്തെ തന്നെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾ അവസാനിച്ചിരുന്നു. കളിയുടെ 75 മിനിറ്റും പത്തുപേരുമായി പൊരുതിയാണ് ഇന്ത്യ തോറ്റത്.
33 ാം മിനിറ്റിൽ അബ്ദുൾ അസീസിലൂടെയാണ് ഖത്തർ സ്കോർ ചെയ്തത്. ബോക്സിനുള്ളിൽനിന്നും പ്രതിരോധ നിരയുടെ കാലിനിടയിലൂടെ പന്ത് ഗോൾവര കടത്തുകയായിരുന്നു. 16 ാം മിനിറ്റിൽ രാഹുൽ ഭേകെയ്ക്ക് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും ലഭിച്ച് പുറത്തേക്കുപോയതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ഗുർപ്രീത് സിംഗ് സന്ദുവിന്റെ കിടിലൻ സേവുകളാണ് ഇന്ത്യയെ വൻതോൽവിയിൽനിന്നും രക്ഷിച്ചത്. അരഡസനോളം ഉറപ്പിച്ച ഗോൾ അവസരങ്ങളാണ് സന്ദു തട്ടിത്തെറിപ്പിച്ചത്.