വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് അമേരിക്ക. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചറിയിച്ചു. ഇന്ത്യയടക്കം നാല് രാജ്യങ്ങൾക്കാണ് അമേരിക്ക വാക്സിൻ നൽകുക.
ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിൻ എത്തിക്കുന്നത്. നരേന്ദ്ര മോദിക്ക് പുറമേ മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്സിൻ നൽകുമെന്ന് കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു.