ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് കുറ്റമറ്റ രീതിയിൽ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുമായും അധ്യാപകരമായും ഇന്ന് നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനുശേഷം ഇന്ന് പെട്ടെന്ന് എടുത്ത തീരുമാന പ്രകാരമാണ് പ്രധാനമന്ത്രി ചില വിദ്യാർഥികളുമായും അധ്യാപകരുമായും സംസാരിച്ചത്. പരീക്ഷ റദ്ദാക്കിയതിൽ ആശ്വാസമാണ് കൂടുതൽ പേർ പ്രകടിപ്പിച്ചത്.
എന്നാൽ മാർക്ക് നിർണയം എങ്ങനെ എന്ന ആശങ്ക ഉയർന്നു. ഇതോടെ കുറ്റമറ്റ മാർഗനിർദ്ദേശം തയാറാക്കുമെന്ന് മോദി ഉറപ്പ് നൽകി.