കൊച്ചി: നെടുമ്പാശേരിയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കൊല്ലത്ത് വിതരണം ചെയ്യുന്നതിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കൊല്ലം സ്വദേശി രാജീവ്, മഹാരാഷ്ട്രയില്‍ താമസിക്കുന്ന പളനി സ്വദേശി മുരുകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി കോട്ടയില്‍ വച്ചാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റും ആലുവ എക്സൈസും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
കേരളത്തിനു പുറമെ ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.