+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​എ​സ്ഇ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ12ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ട് യോ​ജി​ച്ച് സു​പ്രീം​കോ​ട​തി. കേ​ന്ദ്രം എ​ടു​ത്ത നി​ല​പാ​ടി​ൽ ജ​സ്റ്റീ​സു​മാ​രാ​യ എ​.എം. ഖാ​ൻ​വ
സി​ബി​എ​സ്ഇ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ട് യോ​ജി​ച്ച് സു​പ്രീം​കോ​ട​തി. കേ​ന്ദ്രം എ​ടു​ത്ത നി​ല​പാ​ടി​ൽ ജ​സ്റ്റീ​സു​മാ​രാ​യ എ​.എം. ഖാ​ൻ​വി​ല്ക്ക​ർ, ദി​നേ​ശ് മ​ഹേ​ശ്വ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ത​ൽ​ക്കാ​ലം സം​സ്ഥാ​ന ബോ‍​ർ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ർ​ക്ക് നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി ന​ല്ക​ണ​മെ​ന്ന് ഹ​ർ​ജി ന​ല്കി​യ മ​മ​ത ശ​ർ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കാ​ൻ ര​ണ്ടാ​ഴ്ച വേ​ണം എ​ന്ന സ​ർ​ക്കാ​രി​ൻ​റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തെ ശ​രാ​ശ​രി​യെ​ക്കാ​ൾ ഈ ​വ​ർ​ഷ​ത്തെ ഇ​തു​വ​രെ​യു​ള്ള മാ​ർ​ക്ക് മാ​ത്രം പ​രി​ഗ​ണി​ക്കു​ക എ​ന്ന നി​ർ​ദ്ദേ​ശ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന.

കോ​വി​ഡ്‌ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 26ന് ​അ​വ​ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​എ​സ്ഇ ക​ഴി​ഞ്ഞ വ​ർ​ഷം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​വ​ശേ​ഷി​ച്ച പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം നി​ർ​ണ​യി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
More in Latest News :