ന്യൂഡൽഹി: കോവിഡ് രോഗികളുടെ കുടുംബങ്ങളെ വഞ്ചിച്ച് പണമടക്കം തട്ടിയെടുക്കുന്ന നാൽവർ സംഘം ഡൽഹിയിൽ അറസ്റ്റിൽ. വീടുകളിലേക്കുള്ള ഓക്സിജൻ സിലിണ്ടർ വിതരണത്തിന്റെ മറവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.
ബിഹാറിൽ സ്വദേശികളാണ് അറസ്റ്റിലായത്. 15 മൊബൈൽ ഫോണുകൾ, 13 വ്യാജ സിം കാർഡുകൾ, നാല് വ്യാജ ആധാർ കാർഡുകൾ, അഞ്ച് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൂന്നു എടിഎം കാർഡുകൾ, മൂന്നു വ്യാജ പാൻ കാർഡ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു.