ജമ്മു: ജമ്മു കാഷ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. പുൽവാമയിലെ ട്രാലിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മുൻസിപ്പൽ കൗൺസിലർ കൂടിയായ രാകേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്.
വെടിവയ്പിൽ ഒരു യുവതിക്കും പരിക്കേറ്റു. കാലിലാണ് യുവതിയുടെ പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവർക്കായി തെരച്ചിൽ തുടങ്ങിയതായും പോലീസ് അറിയിച്ചു.