+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ര​ണ്ട് കോ​ടി ക​ഴി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ര​ണ്ട് കോ​ടി (2,00,55,047) ക​ഴി​ഞ്ഞു. ആ​ര്‍​ടി​പി​സി​ആ​ര്‍ 69,28,572, ആ​ന്‍റി​ജ​ന്‍ 1,23,81,380, വി​മാ​ന​ത്താ​വ​ള
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ര​ണ്ട് കോ​ടി ക​ഴി​ഞ്ഞു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ര​ണ്ട് കോ​ടി (2,00,55,047) ക​ഴി​ഞ്ഞു. ആ​ര്‍​ടി​പി​സി​ആ​ര്‍ 69,28,572, ആ​ന്‍റി​ജ​ന്‍ 1,23,81,380, വി​മാ​ന​ത്താ​വ​ള നി​രീ​ക്ഷ​ണ സാ​മ്പി​ള്‍ 77321, സി​ബി നാ​റ്റ് 71,774, ട്രൂ​നാ​റ്റ് 5,75,035, പി​ഒ​സി​ടി പി​സി​ആ​ര്‍ 9691, ആ​ര്‍​ടി ലാ​മ്പ് 11,274 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ദ്യ​മാ​യി കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത 2020 ജ​നു​വ​രി 30ന് ​ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ഇ​പ്പോ​ള്‍ സം​സ്ഥാ​നം മു​ഴു​വ​ന്‍ ല​ഭ്യ​മാ​ണ്. സം​സ്ഥാ​ന​ത്തെ 2,667 പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. 1,633 സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ലും 1,034 സ്വ​കാ​ര്യ ലാ​ബു​ക​ളി​ലു​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ സൗ​ക​ര്യ​മു​ള്ള​ത്.

89 ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍, 30 ലാ​ബു​ക​ളി​ല്‍ സി​ബി നാ​റ്റ്, 83 ലാ​ബു​ക​ളി​ല്‍ ട്രൂ​നാ​റ്റ്, 2,465 ലാ​ബു​ക​ളി​ല്‍ ആ​ന്‍റി​ജ​ന്‍ എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. 10 മൊ​ബൈ​ല്‍ ലാ​ബു​ക​ള്‍ മു​ഖേ​ന​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
More in Latest News :