ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കൻ സർക്കാർ കോടതിയിൽ. ചോക്സി സമർപ്പിച്ച ഹർജി അംഗീകരിക്കാനാവുന്നതല്ലെന്നും അതിനാൽ പരിഗണിക്കേണ്ടതില്ലെന്നും ഡൊമിനിക് പബ്ലിക് പ്രോസിക്യൂഷൻ സർവീസ് ഡൊമിനിക്കൻ ഹൈക്കോടതിയിൽ പറഞ്ഞു.
ഡൊമിനിക്കയിൽ അറസ്റ്റിലായതിനു പിന്നാലെ ചോക്സിയുടെ അഭിഭാഷകർ കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോവുകയും ബലംപ്രയോഗിച്ച് ഡൊമിനിക്കയിൽ എത്തിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്.
അതേസമയം ചോക്സി ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.