+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി എന്ന പേ​ര് കേ​ര​ള​ത്തി​ന് സ്വ​ന്തം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എ​ന്ന ചു​രു​ക്കെ​ഴു​ത്തും , ലോ​ഗോ​യും ആ​ന വ​ണ്ടി എ​ന്ന പേ​രും ഇ​നി​മു​ത​ൽ കേ​ര​ള​ത്തി​ന്‌ സ്വ​ന്തം. കേ​ര​ള​ത്തി​ന്‍റെ​യും ക​ർ​ണാ​ട​ക​യു​ടേ​യും റോ​ഡ് ട്രാ​ൻ​സ്പോ​ർ
കെ​എ​സ്ആ​ർ​ടി​സി എന്ന പേ​ര് കേ​ര​ള​ത്തി​ന് സ്വ​ന്തം
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എ​ന്ന ചു​രു​ക്കെ​ഴു​ത്തും , ലോ​ഗോ​യും ആ​ന വ​ണ്ടി എ​ന്ന പേ​രും ഇ​നി​മു​ത​ൽ കേ​ര​ള​ത്തി​ന്‌ സ്വ​ന്തം. കേ​ര​ള​ത്തി​ന്‍റെ​യും ക​ർ​ണാ​ട​ക​യു​ടേ​യും റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ൽ പൊ​തു​വാ​യി ഉ​പ​യോ​ഗി​ച്ച് വ​ന്ന കെ​എ​സ്ആ​ർ​ടി​സി (KSRTC) എ​ന്ന പേ​ര് ഇ​നി മു​ത​ൽ കേ​ര​ള​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളും പൊ​തു ഗ​താ​ഗ​ത സ​ർ​വീ​സു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി എ​ന്ന പേ​രാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച് വ​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ക​ർ​ണാ​ട​ക​യു​ടേ​താ​ണെ​ന്നും കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കാ​ണി​ച്ച് 2014 ൽ ​ക​ർ​ണാ​ട​ക നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ന്ന​ത്തെ സി​എം​ഡി​യാ​യി​രു​ന്ന ആ​ന്‍റ​ണി ചാ​ക്കോ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കീ​ഴി​ലെ ര​ജി​സ്ട്രാ​ർ ഓ​ഫ് ട്രേ​ഡ്മാ​ർ​ക്കി​ന് കേ​ര​ള​ത്തി​ന്‌ വേ​ണ്ടി അ​പേ​ക്ഷി​ച്ചു. അ​തി​നെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ട്രേ​ഡ് മാ​ർ​ക്ക്സ് ആ​ക്ട് 1999 പ്ര​കാ​രം കെ​എ​സ്ആ​ർ​ടി​സി എ​ന്ന ചു​രു​ക്കെ​ഴു​ത്തും , ലോ​ഗോ​യും, ആ​ന​വ​ണ്ടി എ​ന്ന പേ​രും,കേ​ര​ള റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന് അ​നു​വ​ദി​ച്ച് ട്രേ​ഡ് മാ​ർ​ക്ക്‌ ഓ​ഫ് ര​ജി​സ്ട്രി ഉ​ത്ത​ര​വി​റ​ക്കി.

ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​ത്തി​ന് ഉ​ട​ൻ ത​ന്നെ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് കെ​എ​സ്‌​ആ​ർ​ടി​സി എം​ഡി​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജു പ്ര​ഭാ​ക​ർ അ​റി​യി​ച്ചു. ‘ആ​ന​വ​ണ്ടി' എ​ന്ന പേ​രും പ​ല​രും പ​ല​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്, അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു.
More in Latest News :