ചവറ: കൊല്ലം പുത്തൻതുറയിൽ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കൊറ്റംകുളങ്ങര പുണർതം ഭവനത്തിൽ രജിൻരാജ് (45) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ പുത്തൻതുറ കടപ്പുറത്താണ് സംഭവം. മത്സ്യബന്ധനത്തിന് കട്ടമരം ഇറക്കുന്നതിനിടയിൽ ശക്തമായ തിരമാലയിൽപ്പെട്ട് കട്ടമരം മറിയുകയായിരുന്നു.
തിരയിൽപ്പെട്ട രജിൻരാജിനെ ഉടൻതന്നെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ച് നീണ്ടകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.