+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദാ​ഹി​സാ​റി​ലാ​ണ് സം​ഭ​വം. റ​ഷീ​ദ ഷെ​യ്ക്ക്(28) എ​ന്ന യ
കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; യു​വ​തി അ​റ​സ്റ്റി​ൽ
മും​ബൈ: കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദാ​ഹി​സാ​റി​ലാ​ണ് സം​ഭ​വം. റ​ഷീ​ദ ഷെ​യ്ക്ക്(28) എ​ന്ന യു​വ​തി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

13 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് കൊ​ല ന​ട​ന്ന​ത്. കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് റ​ഷീ​ദ​യും കാ​മു​ക​നും ഷെ​യ്ക്കി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​ന്നെ മ​റ​വ് ചെ​യ്തു.

ഒ​രാ​ഴ്ച​യേ​റ​യാ​യി ഷെ​യ്ക്കി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ അ​യ​ൽ​വാ​സി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഷെ​യ്ക്കി​ന്‍റെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സം​ഭ​വ​ത്തി​ന് ദൃ​സാ​ക്ഷി​യാ​യ മ​ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ച് പു​റ​ത്ത് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് റ​ഷീ​ദ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ല​പ്പെ​ട്ട​യാ​ൾ ഒ​രു വ​സ്ത്ര​ശാ​ല​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റ​ഷീ​ദ​യു​ടെ കാ​മു​ക​ൻ അ​മി​ത് മി​ശ്ര​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്.
More in Latest News :