തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.