+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ജൂ​ൺ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ 3040 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ
ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ജൂ​ൺ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ 30-40 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു‌​ട​ർ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ജൂ​ൺ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ജൂ​ൺ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള തീ​ര​ത്തു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും അ​റി​യി​പ്പ്.
More in Latest News :