+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ച്ച് 10​ എ​ൻ 3 വൈ​റ​സ് ബാ​ധ മ​നു​ഷ്യ​നി​ലും; ലോ​ക​ത്തെ ആ​ദ്യ കേ​സ് ചൈ​ന​യി​ല്‍

ബെ​യ്ജിം​ഗ്: ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​ക്ഷി​പ്പ​നി​യു​ടെ എ​ച്ച് 10​ എ​ന്‍ 3 വ​ക​ഭേ​ദം മ​നു​ഷ്യ​നി​ല്‍ സ്ഥി​രീ​ക​രി​ച്ചു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​യാം​ഗി​ൽ 41 വ​യ​സു​കാ​ര​നാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി
എ​ച്ച് 10​ എ​ൻ 3 വൈ​റ​സ് ബാ​ധ മ​നു​ഷ്യ​നി​ലും; ലോ​ക​ത്തെ ആ​ദ്യ കേ​സ് ചൈ​ന​യി​ല്‍
ബെ​യ്ജിം​ഗ്: ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​ക്ഷി​പ്പ​നി​യു​ടെ എ​ച്ച് 10​ എ​ന്‍ 3 വ​ക​ഭേ​ദം മ​നു​ഷ്യ​നി​ല്‍ സ്ഥി​രീ​ക​രി​ച്ചു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​യാം​ഗി​ൽ 41 വ​യ​സു​കാ​ര​നാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. റോ​യി​ട്ടേ​ഴ്‌​സ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഷെ​ന്‍​ജി​യാം​ഗ് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ഏ​പ്രി​ൽ 28-നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണ്. അ​ധി​കം വൈ​കാ​തെ ഇ​യാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ചൈ​ന​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ​സ​മി​തി അ​റി​യി​ച്ചു.

എങ്ങനെയാണ് ഇ​യാ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​തെ​ന്ന് ചൈ​നീ​സ് ആ​രോ​ഗ്യ സ​മി​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വ​ള​രെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളും അ​ത്ര ഗു​രു​ത​ര​മ​ല്ലാ​ത്ത വൈ​റ​സു​മാ​ണ് ഇ​ത്. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യും വ​ള​രെ കു​റ​വാ​ണ്.
More in Latest News :