ഇടുക്കി: മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം. എസ്എച്ച്ഒയ്ക്കും പോലീസുകാരനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സിപിഒ അജീഷിന്റെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രതി സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.