തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
രാവിലെ നിയമസഭാ സമ്മേളനത്തിന് പോകാനായി തയാറാകുമ്പോഴാണ് പനിയും ശാരീരിക അസ്വസ്ഥതയും മന്ത്രിക്ക് അനുഭവപ്പെട്ടത്. പിന്നീട് കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ആന്റിജൻ പരിശോധനയിൽ തന്നെ മന്ത്രി കോവിഡ് ബാധിതനാണെന്ന് വ്യക്തമായി.
താനുമായി കഴിഞ്ഞ ദിവസം സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലേക്ക് മാറണമെന്ന് മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.