തിരുവനന്തപുരം: എൽഡിഎഫിന് ലഭിച്ച ഭരണതുടർച്ച കേരളത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് ചരിത്രവിജയമാണെന്നും അദ്ദേഹം പറഞ്ഞു.
സർവജനസ്പർശിയായ വികസന പദ്ധതികൾ നടപ്പാക്കും. ഒരു പുതുകേരളം രചിക്കാൻ ഇടതുമുന്നണിക്ക് ലഭിച്ച അവസരമാണ് ഇത്.വിജയം കണക്കിലെടുത്ത് ജനങ്ങളോട് കൂടുതൽ വിനയാന്വിതരായി ഇടപെടുകയും അവരുടെ പ്രശ്നങ്ങൾ കൂടുതലായി ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ സഹായകമായ തുടർ പ്രവർത്തനമായിരിക്കും പ്രവർത്തകർ നടത്തേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.