+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു; ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പിലെ യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തീ​ക്ഷി​ക്കാ​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​പ​രാ​ജ
യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു; ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: ചെ​ന്നി​ത്ത​ല
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പിലെ യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തീ​ക്ഷി​ക്കാ​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​പ​രാ​ജ​യ​ത്തെ വ​ലി​യ പാ​ഠ​മാ​യി ഞ​ങ്ങ​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ തി​രു​ത്തും. ഇ​പ്പോ​ൾ ത​ന്നെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കാ​ൻ പ​റ്റി​ല്ല. കൂ​ട്ടാ​യി ച​ർ​ച്ച ചെ​യ്തു മു​ന്നോ​ട്ടു​പോ​കും. കോ​ൺ​ഗ്ര​സ് ഇ​തി​നു മു​ന്പും വ​ലി​യ പ​രാ​ജ​യ​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. അ​തി​ൽ​നി​ന്നു തി​രി​ച്ചു​വ​ന്നി​ട്ടു​മു​ണ്ട്. അ​തു​കൊ​ണ്ട് യു​ഡി​എ​ഫ് ഇ​തി​ൽ​നി​ന്നു ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​നം. കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചും കൊ​ള്ള​യെ​ക്കു​റി​ച്ചും ഇ​നി​യും വെ​ളി​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ലെ ഏ​റ്റവും വ​ലി​യ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​നം കോ​ൺ​ഗ്ര​സാ​ണ്. കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
More in Latest News :