തിരുവനന്തപുരം: സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പിച്ച സിപിഎം നൂറ് സീറ്റിലേക്ക് ലീഡ് നില ഉയർത്തി. നാൽപ്പതു സീറ്റിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലായി.
ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയനാണ് എൽഡിഎഫിന്റെ മുഴുവൻ ക്രെഡിറ്റും. പിണറായിയുടെ താരപരിവേഷത്തിൽ യുഡിഎഫ് തകർന്നടിയുകയായിരുന്നു.
പത്തോളം ജില്ലകളിൽ ഇടതു കാറ്റാണ് വീശിയത്. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍ വന്നത്. അതേസമയം, ഒരു സീറ്റു പോലും നേടാനാകാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.