+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നു ജോ​സ് കെ. ​മാ​ണി

പാ​ലാ: പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. വി​ജ​യ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന
പാ​ലാ​യി​ൽ ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നു ജോ​സ് കെ. ​മാ​ണി
പാ​ലാ: പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. വി​ജ​യ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ലാ​യി​ൽ ന​ട​ന്ന​ത് വോ​ട്ടു​ക​ച്ച​വ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബി​ജെ​പി പാ​ലാ​യി​ൽ വോ​ട്ടു ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നും വോ​ട്ടി​ന്‍റെ ക​ണ​ക്കു നോ​ക്കി​യാ​ൽ ഇ​തു വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 26,000 വോ​ട്ടു​ക​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24,000 വോ​ട്ടു​ക​ളും നേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ കി​ട്ടി​യ​ത് വെ​റും 10,000 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :