കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇടത് തേരോട്ടം. തപാൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ജില്ലയിലെ 11 മണ്ഡലങ്ങളിൽ 10 മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നേറ്റമാണ്. ഇരിക്കൂറില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യുന്നത്.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ എന്നി പ്രമുഖരും ജില്ലയിൽ ലീഡ് നില ഉയർത്തുകയാണ്. അതേസമയം, വടക്കൻ കേരളത്തിലെ നാല് ജില്ലകളുടെ പോസ്റ്റ് പോൾ സർവേ ഫലം പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈ എൽഡിഎഫിനാണ്.