കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി ലീഡ് ചെയ്യുന്നു. 20 വോട്ടിന്റെ ലീഡാണ് ജോസ് കെ. മാണി നേടിയിരിക്കുന്നത്. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും ലീഡ് ചെയ്യുകയാണ്.