+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ള്ളാ​ർ​ഡി​ന് മു​ന്നി​ൽ വീ​ണ് ചെ​ന്നൈ; മും​ബൈ​യ്ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ന്നും ജ​യം. കീ​റ​ണ്‍ പൊ​ള്ളാ​ർ​ഡി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മും​ബൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. സ്കോർ:
പൊ​ള്ളാ​ർ​ഡി​ന് മു​ന്നി​ൽ വീ​ണ് ചെ​ന്നൈ; മും​ബൈ​യ്ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ന്നും ജ​യം. കീ​റ​ണ്‍ പൊ​ള്ളാ​ർ​ഡി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മും​ബൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. സ്കോർ:- ചെന്നൈ 218-4, മുംബൈ 219-6

ചെ​ന്നൈ ഉ​യ​ർ​ത്തി​യ 219 റ​ണ്‍​സ് വിജയലക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ അ​വ​സാ​ന പ​ന്തി​ലാ​ണ് വി​ജ​യം ത​ട്ടി​പ്പ​റി​ച്ച​ത്. വ​ലി​യ ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട് മുംബൈയുടെ ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും ശ്ര​ദ്ധാ​പൂ​ർ​വ​മാ​ണ് ബാ​റ്റ് വീ​ശി​യ​ത്. 71 റ​ണ്‍​സ് പ​ടു​ത്തു​യ​ർ​ത്ത​ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. 35 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത്തി​നെ​യാ​ണ് മും​ബൈ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. പി​ന്നാ​ലെ സൂ​ര്യ​കു​മാ​ർ യാ​ദ​വും (3) ഡി ​കോ​ക്കും (28 പ​ന്തി​ൽ 38) പ​വ​ലി​യ​ൻ ക​യ​റി.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ കീ​റ​ണ്‍ പൊ​ള്ളാ​ർ​ഡ് മും​ബൈ​യു​ടെ തേ​ര് ഒ​റ്റ​യ്ക്ക് തെ​ളി​ക്കു​ക​യാ​യി​രു​ന്നു. 34 പ​ന്തി​ൽ എ​ട്ട് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 87 റ​ണ്‍​സെ​ടു​ത്ത് പൊ​ള്ളാ​ർ​ഡ് പു​റ​ത്താ​കാ​തെ നി​ന്നു. ക്രു​നാ​ൽ പാ​ണ്ഡ്യ 23 പ​ന്തി​ൽ 32 റ​ണ്‍​സും ഹാ​ർ​ദി​ക് പാ​ണ്ഡ്യ ഏ​ഴ് പ​ന്തി​ൽ 16 റ​ണ്‍​സും നേ​ടി. ചെ​ന്നൈ​യ്ക്കാ​യി സാം ​ക​റ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ ഫാ​ഫ് ഡു ​പ്ലെ​സി, മൊ​യീ​ൻ അ​ലി, അ​ന്പാ​ട്ടി റാ​യു​ഡു എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് 218 റ​ണ്‍​സ് നേ​ടി​യ​ത്.
More in Latest News :