ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ ആരുനയിക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേയെന്ന് രാഹുൽ ഗാന്ധി. പാർട്ടി ആവശ്യപ്പെടുന്ന എന്തുകാര്യം ചെയ്യാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിനെ താൻ പിന്തുണക്കുന്നുണ്ട്. ആഭ്യന്തര തെരഞ്ഞെടുപ്പ് ഉചിതമായ സമയത്ത് നടക്കും. പക്ഷേ ഇപ്പോൾ കോവിഡ് മഹാമാരിയിൽനിന്ന് ആളുകളെ രക്ഷിക്കുന്നകാര്യം മാത്രമാണ് ചിന്തിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.