+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ വെ​ടി​ക്കെ​ട്ട്; മും​ബൈ​യ്ക്ക് 219 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി​യി​ലെ അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ചെ​ന്നൈ വെ​ടി​ക്കെ​ട്ട്. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ സൂ​പ്പ​ർ കി
ചെ​ന്നൈ വെ​ടി​ക്കെ​ട്ട്; മും​ബൈ​യ്ക്ക് 219 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി​യി​ലെ അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ചെ​ന്നൈ വെ​ടി​ക്കെ​ട്ട്. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 218 റ​ണ്‍​സ് നേ​ടി. ഫാ​ഫ് ഡു ​പ്ലെ​സി, മൊ​യീ​ൻ അ​ലി, അ​ന്പാ​ട്ടി റാ​യു​ഡു എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ചെന്നൈ മി​ക​ച്ച റ​ണ്‍​സ് പ​ടു​ത്തു​യ​ർ​ത്ത​ത്.

റി​തു​രാ​ജ് ഗെ​യ്ക​വാ​ദി​നെ നാ​ലാം പ​ന്തി​ൽ ട്ര​ന്‍റ് ബോ​ൾ​ട്ട് വീ​ഴ്ത്തി​യ​തു മാ​ത്ര​മാ​ണ് ടോ​സ് നേ​ടി​യ മും​ബൈ​യ് ഉ​ണ്ടാ​യ ഏ​ക നേ​ട്ടം. പി​ന്നീ​ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ നാ​യ​ക​ൻ രോ​ഹി​ത്തി​ന്‍റെ തീ​രു​മാ​നം തെ​റ്റി​ക്കു​ന്ന​താ​യി​രു​ന്നു ചെ​ന്നൈ​യു​ടെ പ്ര​ക​ട​നം.

ഓ​പ്പ​ണ​ർ ഡു ​പ്ലെ​സി മൊ​യീ​ൻ അ​ലി​ക്കൊ​പ്പം ചേ​ർ​ന്ന് സെ​ഞ്ചു​റി കൂ​ട്ട്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​. 36 പ​ന്തി​ൽ 58 റ​ണ്‍​സ് നേ​ടി​യ മൊ​യി​നെ ജ​യ്പ്രി​ത് ബ്രു​മ പ​വ​ലി​യ​ൻ ക​യ​റ്റി. തൊ​ട്ടു​പി​ന്നാ​ലെ ഡു ​പ്ലെ​സി​യെ (28 പ​ന്തി​ൽ 50) കീ​റ​ണ്‍ പൊ​ള്ളാ​ർ​ഡും വീ​ഴ്ത്തി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ റെ​യ്ന​യെ​യും (2) പൊ​ള്ളാ​ർഡ് മ​ട​ക്കി.

പി​ന്നീ​ട് റാ​യുഡു​വി​ന്‍റെ വെ​ടി​ക്കെ​ട്ടി​നാ​ണ് ഡ​ൽ​ഹി സാ​ക്ഷ്യം വ​ഹി​ച്ച​ത്. 27 പ​ന്തി​ൽ ഏ​ഴ് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 72 റ​ണ്‍​സാ​ണ് പു​റ​ത്താ​കാ​തെ റാ​യുഡു അ​ടി​ച്ചു കൂ​ട്ടി​യ​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ 22 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.
More in Latest News :