+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ
കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് സി​ആ​ർ​പി​സി സെ​ക്ഷ​ൻ 144 പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

റൂ​റ​ല്‍ പ​രി​ധി​യി​ല്‍ കൗ​ണ്ടിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ യാ​തൊ​രു​വി​ധ ആ​ള്‍​കൂ​ട്ട​ങ്ങ​ളോ ക​ട​ക​ള്‍ തു​റ​ക്കാ​നോ പാ​ടി​ല്ല. ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്ക് കൗ​ണ്ടിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശ​ന​മി​ല്ല.

യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍, ബൈ​ക്ക് റാ​ലി, ഡി​ജെ എ​ന്നി​വ​യൊ​ന്നും ന​ട​ത്താ​ന്‍ പാ​ടി​ല്ല. ക​ണ്ടെ​യ്മെ​ന്‍റ്, ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ലും, ടി​പി​ആ​ര്‍ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​വും.

പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ലും വോ​ട്ടെ​ണ്ണ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടു​ത്തും ആ​ള്‍​ക്കൂ​ട്ടം പാ​ടി​ല്ല. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ വോ​ട്ടെ​ണ്ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ തു​റ​ക്ക​രു​ത്. പ​ട​ക്കം, മ​ധു​ര​വി​ത​ര​ണം എ​ന്നി​വ പാ​ടി​ല്ല. ഇ​ല​ക്ഷ​ന്‍ റി​സ​ള്‍​ട്ട് എ​ല്‍​ഇ​ഡി വാ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​ത്. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.
More in Latest News :