+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ത്ര ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം; മ​ര​ണം പ​ന്ത്ര​ണ്ടാ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 12 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ എ​ട്ട് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
ബ​ത്ര ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം; മ​ര​ണം പ​ന്ത്ര​ണ്ടാ​യി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 12 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ എ​ട്ട് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ല് മ​ര​ണ​ങ്ങ​ൾ കൂ​ടി സം​ഭ​വി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ 327 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 48 പേ​ർ ഐ​സി​യു​വി​ലാ​ണ്. എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​വു​മാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഡ​ൽ​ഹി​ക്ക് അ​ർ​ഹ​മാ​യ 490 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ഇ​ന്ന് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. അ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :