+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​ടി​പി​സി​ആ​ർ: സ​ർ​ക്കാ​രി​ന്‍റെ കി​റ്റു കി​ട്ടി​യി​ല്ല, 500 രൂ​പ​യ്ക്ക് അ​സാ​ധ്യ​മെ​ന്ന് ലാ​ബു​ട​മ​ക​ൾ

തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ത​നാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ നി​ര​ക്ക് സ​ർ​ക്കാ​ർ 500 രൂ​പ​യാ​ക്കി കു​റ​ച്ച​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും പ​രി
ആ​ർ​ടി​പി​സി​ആ​ർ: സ​ർ​ക്കാ​രി​ന്‍റെ കി​റ്റു കി​ട്ടി​യി​ല്ല, 500 രൂ​പ​യ്ക്ക് അ​സാ​ധ്യ​മെ​ന്ന് ലാ​ബു​ട​മ​ക​ൾ
തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ത​നാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ നി​ര​ക്ക് സ​ർ​ക്കാ​ർ 500 രൂ​പ​യാ​ക്കി കു​റ​ച്ച​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും പ​രി​ശോ​ധ​ന​ത​ന്നെ നി​ർ​ത്തി​വ​ച്ചു. പ​ഴ​യ നി​ര​ക്കാ​യ 1,700 രൂ​പ അ​ട​യ്ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ മാ​ത്രം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്താ​മെ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടേ​യും ലാ​ബു​ക​ളു​ടേ​യും നി​ല​പാ​ട്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന 500 രൂ​പ​യ്ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ലാ​ബു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​രി​ശോ​ധ​നാ കി​റ്റി​നു​ത​ന്നെ 400 രൂ​പ വി​ല​വ​രും.

പ​രി​ശോ​ധാ കി​റ്റ് സ​ർ​ക്കാ​ർ സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വി​ട്ടെ​ന്ന​ത​ല്ലാ​തെ ലാ​ബു​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ലാ​ബു​ട​മ​ക​ൾ പ​റ​യു​ന്നു.

ലാ​ബു​ക​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള യ​ന്ത്ര​സം​വി​ധാ​നം 20 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ല്ല. ആ​ശു​പ​ത്രി​ക​ളി​ൽ ശേ​ഖ​രി​ക്കു​ന്ന സാ​ന്പി​ളു​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സൗ​ക​ര്യ​മു​ള്ള ലാ​ബു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നും അ​വ സു​ര​ക്ഷി​ത​മാ​യി ലാ​ബു​ക​ളി​ൽ എ​ത്തി​ക്കാ​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ വി​ദ​ഗ്ധ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. സാ​ന്പി​ളി​ന്‍റെ ലാ​ബ് പ​രി​ശോ​ധ​ന​യും റി​സ്കു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ൽ​കി​യാ​ണ് വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ ഫ​ല​വും രോ​ഗി​യു​ടെ വി​ലാ​സ​വും മ​റ്റും അ​ത​തു ദി​വ​സം​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഈ ​ജോ​ലി​ക്കും വി​ദ്ഗ​ധ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 500 രൂ​പ നി​ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ റി​സ്കു​ള്ള ജോ​ലി ചെ​യ്യു​ന്ന വി​ദ​ഗ്ധ ജീ​വ​ന​ക്കാ​ർ​ക്കു പ്ര​തി​ഫ​ലം അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ൾ​ക്കു ലാ​ബു​ട​മ​ക​ൾ വേ​റെ വ​ഴി ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന് മെ​ഡി​ക്ക​ൽ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ഞ്ഞി​ക്കാ​ര​ൻ പ​റ​ഞ്ഞു.

ഒ​റ്റ​യ്ക്കൊ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​നു മാ​ത്ര​മേ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യും ലാ​ബു​ക​ൾ ഭീ​മ​മാ​യ തു​ക ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തേ​സ​മ​യം, സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കു ഭീ​മ​മാ​യ നി​ര​ക്കി​ലാ​ണ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ലാ​ബു​ക​ൾ ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​തു ക​മ്മീ​ഷ​ന​ല്ല, സാ​ന്പി​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കാ​ണെ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും ലാ​ബു​ക​ളു​ടേ​യും നി​ല​പാ​ട്.

തു​ട​ക്ക​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 2,700 രൂ​പ​യാ​ണ് ലാ​ബു​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട​ത് 2,300 രൂ​പ​യും 1,700 രൂ​പ​യു​മാ​ക്കി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

ഫ്രാ​ങ്കോ ലൂ​യി​സ്
More in Latest News :