ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു രോഗമുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. പുതുതായി 1,056 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,071 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,17,363 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,00,580 ഉം ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,826 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,335 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണസംഖ്യ 6,957 ആയി.