ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി നിർദേശം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗുരുതരമായി വർധിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.
അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഫലപ്രഖ്യാപനം വീട്ടിലിരുന്ന് കാണണമെന്നും ആഘോഷങ്ങൾ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.