+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ട്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 35 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. 283 സ്ഥാ​
ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ട്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 35 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. 283 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. തൃ​ണ​മൂ​ൽ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രു​മാ​യ ശ​ശി പാ​ഞ്ച, സാ​ധ​ൻ പാ​ണ്ഡെ എ​ന്നി​വ​ർ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​രാ​ണ്.

വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന മാ​ൽ​ദ, മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​പ്പം ഇ​ട​ത്-​കോ​ൺ​ഗ്ര​സ്-​ഐ​എ​സ്എ​ഫ് സ​ഖ്യ​ത്തി​നും മേ​ഖ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ട്.
More in Latest News :