+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് വ​ൻ നി​ര​ക്കെ​ന്ന് ഹ​ര്‍​ജി; സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് സാ​ധാ​ര​ണ​ക്കാ​ര​നു താ​ങ്ങാ​നാ​കു​ന്ന ത​ര​ത്തി​ല്‍ പു​ന:​നി​ര്‍​ണ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ ​രു​മ്പാ​വൂ​രി​ലെ ഹ്യൂ​മ​ന
കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് വ​ൻ നി​ര​ക്കെ​ന്ന് ഹ​ര്‍​ജി; സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി ഹൈ​ക്കോ​ട​തി
കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് സാ​ധാ​ര​ണ​ക്കാ​ര​നു താ​ങ്ങാ​നാ​കു​ന്ന ത​ര​ത്തി​ല്‍ പു​ന:​നി​ര്‍​ണ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ ​രു​മ്പാ​വൂ​രി​ലെ ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് ഫോ​റ​ത്തി​ന്‍റെ ലീ​ഗ​ല്‍ സെ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സാ​ബു പി. ​ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി.

ജ​സ്റ്റീ​സ് അ​ശോ​ക് മേ​നോ​ന്‍, ജ​സ്റ്റീ​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി സ​ര്‍​ക്കാ​രി​നു വേ​ണ്ടി നോ​ട്ടീ​സ് കൈ​പ്പ​റ്റി. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി മാ​റ്റി​യ​ത്.

ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ ന​ല്‍​ക​ണ​മെ​ന്നും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ സം​സ്ഥാന​ത്ത് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഹ​ര്‍​ജി അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​രി​ഗ​ണി​ക്കും.
More in Latest News :