ജയ്പുർ: ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിരീക്ഷണത്തിൽ പോയി. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അശോക് ഗെഹ്ലോട്ടിന്റെ ഭാര്യ സുനിത ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യയുമായി സമ്പർക്കമുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായി താൻ നിരീക്ഷണത്തിൽ പോകുകയാണെന്നും വീട്ടിൽ തന്നെയാണ് കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കോവിഡ് റിവ്യു മീറ്റിംഗ് എല്ലാ ദിവസവും രാത്രി ഡോക്ടർമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.