ന്യൂഡൽഹി: 18 വയസ് മുതൽ 44 വയസ് വരെയുള്ളവർക്ക് വേണ്ടി മേയ് ഒന്ന് മുതൽ ആരംഭിക്കുന്ന വാക്സിനേഷനായുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ 80 ലക്ഷം പേരാണ് രജിസ്ട്രർ ചെയ്തത്.
18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിൻ പോർട്ടലിലോ ആരോഗ്യ സേതുആപ്പിലോ രജിസ്റ്റർ ചെയ്യാം. തുടക്കത്തില്‍ രജിസ്ട്രേഷന് നടത്തേണ്ട കോവിന്‍ ആപ്പില്‍ ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചതായി ആരോഗ്യസേതു അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു. ഏപ്രില്‍ 28-ന് നാലുമണി മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്.
അതേസമയം, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. 400 രൂപയിൽ നിന്നും 300 രൂപയായി നിശ്ചയിച്ച് സംസ്ഥാനങ്ങൾക്ക് നൽകും.
കോവിഷീൽഡ് വാക്സിന്റെ വിലയിൽ 25 ശതമാനം കുറച്ചുവെന്നും 400 രൂപയിൽ നിന്നും 300 രൂപയായി കുറച്ച് വാക്സിന്റെ വില പ്രാബല്യത്തിൽ വരുമെന്ന് അദാർ പുനെവാലെ അറിയിച്ചു.