ബംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് കർണാടക. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,047 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കർണാടകത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രെയും അധികം ഉയരുന്നത്.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 22,596 രോഗികളും ബംഗളൂരുവിലാണ്. ഇതോടെ കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം 14.39 ലക്ഷമായി.
കർണാടകത്തിൽ 3 ലക്ഷം കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ട് ലക്ഷവും ബംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 31,000 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.