ന്യൂഡൽഹി: ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ഡൽഹിയിലെ പഞ്ചാബി ബാഗിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.
വികാസ്പുരി സ്വദേശി ശ്രേയ് ഒ്രബേ(30), ഷാലിമാർ ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് പിടിയിലായത്. ഒബ്രെയുടെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും ഓക്സിജൻ സിലിണ്ടറുകളും കാറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ ഓക്സിജൻ സിലിണ്ടറുകൾ വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.