+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്ര സ​ഹ​മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ് (81) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​
കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്ര സ​ഹ​മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ് (81) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ബ്രീ​ച്ച്കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1985 മു​ത​ൽ 2004 വ​രെ തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ധാ​രാ​വി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു. 1999ൽ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, സാ​മൂ​ഹി​ക നീ​തി വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി​യാ​യി. 2004 മു​ത​ൽ 2014 വ​രെ ലോ​ക്സ​ഭാം​ഗ​വു​മാ​യി.

2017 മു​ത​ൽ 2020 വ​രെ മും​ബൈ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ്. മ​ഹാ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ർ​ഷ ഗെ​യ്ക്‌​വാ​ദ് മ​ക​ളാ​ണ്.
More in Latest News :