ബംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ ബംഗളൂരുവിൽ ചികിത്സ കിട്ടാതെ മലയാളി മരിച്ചു. തൃശൂർ സ്വദേശി ശാന്ത ശ്രീധരനാണ് മരിച്ചത്.
മക്കൾ മൂന്ന് ആശുപത്രികളിൽ അമ്മയ്ക്കായി ചികിത്സ തേടിയെത്തിയെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിയുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെയാണ് ശാന്ത മരണത്തിനു കീഴടങ്ങിയത്.
ഇതിനിടെ, തമിഴ്നാട്ടിലും ചികിത്സ കിട്ടാതെ കോവിഡ് ബാധിതൻ മരിച്ചു. വെല്ലൂരിലാണ് സംഭവം. വൈദ്യലിംഗം എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏഴ് ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ആരും ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.