ഗുവാഹത്തി: ആസാമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ആസാമിലെ സോനത്പുരിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മേഖലയിൽ തുടർച്ചയായി മൂന്ന് ചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ചിലയിടങ്ങളിൽ വീടുകളിൽ വിള്ളലുണ്ടായതായും മതിലുകൾ തകർന്നതായുമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.