അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. എന്നാല്‍ 12 റണ്‍സ് സ്വന്തമാക്കാനേ ഋഷഭ് പന്തിനും ഷിംറോണ്‍ ഹെട്മെയറിനും സാധിച്ചുള്ളു.
അഞ്ചിന് 171 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലൂര് കളി അവസാനിപ്പിച്ചത്. എന്നാല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാനെ ഡല്‍ഹിക്ക് സാധിച്ചുള്ളു. ഋഷഭ് പന്ത് 58 റണ്‍സും ഷിംറോണ്‍ 53 റണ്‍സും നേടി. പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ സ്കോര്‍ 30ല്‍ നില്‍ക്കെ നായകന് വിരാട് കോഹ്ലി(12), ദേവ്ദത്ത് പടിക്കലും(17) മടങ്ങി. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല്ലും 25 റണ്‍സെടുത്ത് പുറത്തായി.
തകര്‍ച്ചയുടെ വക്കിലെത്തിയ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സാണ് കരകയറ്റിയത്. 42 പന്തില്‍ 75 റണ്‍സുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. സ്റ്റോയ്ന്സിന്റെ അവസാന ഓവറില്‍ ഡിവില്ലിയേഴ്സ് മൂന്ന് സിക്സ് ഉള്‍പ്പടെ 23 റണ്‍സാണ് സ്വന്തമാക്കിയത്. ആദ്യ പന്ത് വൈഡ് ആയിരുന്നു.
ഇതോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംനേടി.