ന്യൂഡൽഹി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മെഗാ വാക്സീൻ മേളകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വാക്സീൻ മേളകള്‍ കോവിഡ് പരത്തുകയാണ്. ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നവർക്കെതിരെ നടപടി വേണം. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് കേരളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും മന്ത്രി ആരോപിച്ചു.
പണം നല്കി വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ കോവിന്‍ ആപ്പിൽ അട്ടിമറി നടത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന് പറഞ്ഞു.