പാനൂർ: മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. ബോംബ് നിർമിച്ച് നല്‍കിയത് പ്രശോഭാണെന്ന് പോലീസ് പറയുന്നു. പ്രശോഭിന്റെ വീട്ടിൽ നിന്നും പോലീസ് ആയുധങ്ങൾ കണ്ടെടുത്തു.