തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമായി വാക്സീൻ സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് ഇപ്പോൾ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാൾ കൂടുതലാണെന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ വാക്സിനേഷനിൽ 57,58,000 പേർക്ക് ഒരു ഡോസും, 10,39,000 പേർക്ക് രണ്ട് ഡോസും നൽകി.
വാക്സീൻ ദൗർലഭ്യമുണ്ട്. 50 ലക്ഷം ഡോസ് അധികം വാക്സീൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ലഭിച്ചിട്ടില്ല. വാക്സീൻ നേരിട്ട് വാങ്ങണമെന്ന കേന്ദ്രനിർദേശം അനുസരിച്ച് ഉദ്യോഗസ്ഥതലത്തിൽ നടപടികളെടുക്കുന്നു. ഇന്ത്യയിൽ വാക്സീൻ ഉത്പാദകരായ രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടു.
ആദിവാസിമേഖലകളിൽ വാക്സീൻ ലഭ്യമാക്കാൻ നടപടികളെടുത്തു. 80 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിൽച്ചെന്ന് വാക്സീൻ നൽകുന്ന കാര്യം പരിശോധിക്കും. വയോധികർക്ക് ഇപ്പോൾത്തന്നെ പ്രത്യേക കൗണ്ടറുണ്ട്. തിരക്കൊഴിവാക്കാനും നടപടികൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.