തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മേയ് രണ്ടിനും അടുത്ത ദിവസങ്ങളിലും നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഇന്ന് ചേർന്ന സർവകക്ഷി യോഗം ചർച്ച ചെയ്തു തീരുമാനം കൈക്കൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. ബന്ധപ്പെട്ടവർ മാത്രം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോയാൽ മതി. പൊതുജനം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂ.
രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടക്കാവൂ. ഉദ്യോഗസ്ഥർക്ക് അടക്കം ഈ നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.