ബാഴ്സലോണ: വില്ലറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലാ ലിഗയിൽ ബാഴ്സലോണ രണ്ടാം സ്ഥാനത്തെത്തി. അത്ലറ്റികോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ബാഴ്സ. റയൽ മാഡ്രിഡിനെ പിൻതള്ളിയാണ് ബാഴ്സ മുന്നിലേക്ക് കയറിയത്.
ബാഴ്സയേക്കാൾ ഒരു പോയിന്റ് പിന്നിലാണ് റയൽ നിലവിൽ. കഴിഞ്ഞ ദിവസം ബെറ്റിസുമായുള്ള കളിയിൽ ഗോളില്ലാ സമനില വഴങ്ങിയതാണ് റയലിന് വിനയായത്. റയലിനേക്കാൾ ഒരു മത്സരം കുറച്ചാണ് ബാഴ്സ കളിച്ചിരിക്കുന്നത്.
അന്റോണിയോ ഗ്രീസ്മാന്റെ ഇരട്ട ഗോളിലാണ് ബാഴ്സ വില്ലറയലിനെ പരാജയപ്പെടുത്തിയത്. വില്ലറയലായിരുന്നു ആദ്യം ലീഡ് എടുത്തത്. 26 ാം മിനിറ്റിൽ സാമുവൽ ചുക്വ്യൂസെയിലൂടെ വില്ലറയൽ മുന്നിലെത്തി.
തൊട്ടടുത്ത മിനിറ്റിൽ ഗ്രീസ്മാൻ ബാഴ്സയെ ഒപ്പമെത്തിച്ചു. പത്ത് മിനിറ്റിനുള്ളിൽ രണ്ടാം ഗോൾ നേടിയ ലീഡും വിജയവും ഗ്രീസ്മാൻ ഉറപ്പിച്ചു.