+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഇ​ന്നും കാ​ൽ​ല​ക്ഷം ക​വി​ഞ്ഞു; ചി​കി​ത്സ​യി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം രോ​ഗി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലം ദി​വ​സ​വും കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷം ക​വി​ഞ്ഞു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും 22 മു​ക​ളി​ൽ ഉ​യ​ർ​ന്നു ത
കോ​വി​ഡ്: ഇ​ന്നും കാ​ൽ​ല​ക്ഷം ക​വി​ഞ്ഞു; ചി​കി​ത്സ​യി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം രോ​ഗി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലം ദി​വ​സ​വും കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷം ക​വി​ഞ്ഞു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും 22 മു​ക​ളി​ൽ ഉ​യ​ർ​ന്നു ത​ന്നെ. നി​ല​വി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് 28,469 പേ​ർ​ക്ക് ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,26,773 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 22.46 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 30 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 5110 ആ​യി. 26,318 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1768 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 338 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 2,18,893 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 8122 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 11,81,324പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

45 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 13, തൃ​ശൂ​ര്‍ 8, തി​രു​വ​ന​ന്ത​പു​രം 7, കാ​സ​ര്‍​ഗോ​ഡ് 4, കോ​ട്ട​യം, എ​റ​ണാ​കു​ളം 3 വീ​തം, കൊ​ല്ലം, പാ​ല​ക്കാ​ട് 2 വീ​തം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം‍-4468, കോ​ഴി​ക്കോ​ട്‍-3998, മ​ല​പ്പു​റം‍-3123, തൃ​ശൂ​ര്‍‍-2871, കോ​ട്ട​യം‍-2666, തി​രു​വ​ന​ന്ത​പു​രം‍-2020, ക​ണ്ണൂ​ര്‍‍-1843, പാ​ല​ക്കാ​ട്‍-1820, ആ​ല​പ്പു​ഴ‍- 1302, കൊ​ല്ലം‍-1209, പ​ത്ത​നം​തി​ട്ട‍-871, ഇ​ടു​ക്കി‍-848, കാ​സ​ര്‍​ഗോ​ഡ്‍-771, വ​യ​നാ​ട്‍-659.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം‍-4444, കോ​ഴി​ക്കോ​ട്‍-3946, മ​ല​പ്പു​റം‍-2951, തൃ​ശൂ​ര്‍‍-2847, കോ​ട്ട​യം‍-2552, തി​രു​വ​ന​ന്ത​പു​രം‍-1765, ക​ണ്ണൂ​ര്‍‍-1619, പാ​ല​ക്കാ​ട്‍-666, ആ​ല​പ്പു​ഴ‍- 1301, കൊ​ല്ലം‍-1196, പ​ത്ത​നം​തി​ട്ട‍-804, ഇ​ടു​ക്കി‍-828, കാ​സ​ര്‍​ഗോ​ഡ്‍-743, വ​യ​നാ​ട്‍-656.
More in Latest News :