കോഴിക്കോട്: കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശേരി സ്വദേശികളായ ശ്രീനന്ദ (ഒമ്പത്), ശ്രീകുമാർ (13) എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.